1954 · song 11

Mahalthyaagame

From Snehaseema

Credits

Singer
M Sathyam
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മഹല്‍ത്യാഗമേ മര്‍ത്ത്യനാനന്ദമാര്‍ഗ്ഗം മനസ്താപമില്ലാശയില്ലെന്നു വന്നാല്‍ മറക്കുന്നു ലോകത്തിനാനന്ദമേകാന്‍ ത്യജിക്കുന്നൊരാള്‍ തന്‍ ഭാഗ്യങ്ങളെല്ലാം വെറുക്കും വിരോധിക്കുമീ പ്രേമധാര പൊഴിക്കുന്ന നീയാണു മന്നില്‍ മഹാത്മാ പരന്മാര്‍ക്കു വേണ്ടി സ്വയം നീറി നീറി ദഹിക്കും മഹല്‍ത്യാഗമേ സ്നേഹസീമ

Published by the catalogue editor. Rights remain with the original creators.