1954 · song 9
Koottukaar Ninne Vilippathenthe
Credits
- Singer
- Saroja Baby Lalitha
- Lyricist
- V Anandakkuttan Nair
- Composer
- V Dakshinamoorthy
Lyrics
കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ
ചീതെയെന്നാണെന്റെ തമ്പുരാട്ടി
എന്തേ നിന്മേനി കറുത്തുപോവാന്‍
ചെന്തീവെയിലില്‍ കരിഞ്ഞതാണേ
മാറിടമെന്തേ മറപ്പതില്ല
കീറത്തുണിയൊന്നും കിട്ടിയില്ലേ
ആരാനും കാണുമ്പോള്‍ നാണമില്ലേ
നാണിക്കാനെന്തുള്ളു തമ്പുരാട്ടി
വേളിയിതേവരെയായതില്ലേ
നാളെയടിയന്റെ വേളിയാണേ
അല്ലെയിതാരാണു ചീതയല്ലേ
കല്യാണക്കാര്യങ്ങള്‍ കേട്ടിടട്ടെ
കാട്ടുകൊമ്പഞ്ചാറു വെച്ചുകെട്ടി
കൂട്ടര്‍ മുറ്റത്തൊരു പന്തലിട്ടു
പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍
എന്തുവിതാനങ്ങള്‍ ചെയ്തിരുന്നു
വെള്ളയുമില്ല കറുപ്പുമില്ല
ചിക്കുപാ നീളെ വിരിച്ചിരുന്നു
വാദ്യഘോഷങ്ങളോടൊത്തു നിങ്ങള്‍
മണവാളനെ എതിരേറ്റതില്ലേ
അങ്ങാരു പന്തലിലെത്തുവോളം
ചങ്ങാതി ശീലക്കുട പിടിച്ചു
താലി കഴുത്തിലണിഞ്ഞ നേരം
നാണമായില്ലേ നിനക്കു ചീതേ
ആര്‍പ്പും കുരവയും കേട്ട നേരം
അടിയനും സംഭ്രമമായിരുന്നേ
എന്തു നിറമാണയാള്‍ക്കു ചീതേ
അടിയനെപ്പോലെ കറുത്തിരിക്കും
ചന്തം തികഞ്ഞ പുരുഷനാണോ
അങ്ങാരെനിക്കൊരു തേവരാണേ
നിങ്ങള്‍ പരസ്പരം നോക്കിയില്ലേ
ഓട്ടക്കണ്ണിട്ടുഞാനൊന്നു നോക്കി
എന്തെല്ലാം നിങ്ങള്‍ പറഞ്ഞുതമ്മില്‍
നാണിച്ചിട്ടൊന്നും പറഞ്ഞതില്ലെ
നിന്നെപ്പുലയന്‍ വിളിപ്പതെന്തേ
പെണ്ണേയെന്നാണെന്റെ തമ്പുരാട്ടി
ഓമനെയെന്നു വിളിക്കയില്ലേ
എന്നുവെച്ചാലെന്തു തമ്പുരാട്ടി
അടിയനിതേവരെക്കണ്ടില്ലല്ലോ
കൊച്ചമ്പ്രാനെവിടപ്പോയ് തമ്പുരാട്ടി
അയ്യോ നീ തെറ്റിദ്ധരിച്ചുപോയി
ഞാനിന്നും കന്യകയാണു ചീതേ
അഴകുള്ള തമ്പുരാന്‍ വന്നിടുമ്പം
അടിയനെ അന്നു മറക്കരുതേ
പണമുള്ള വീട്ടിലെ പെണ്മണിയായ്
ഇനിയാരുമയ്യോ ജനിക്കരുതേ
ഇനിയാരുമയ്യോ.. ജനിക്കരുതേ
Published by the catalogue editor. Rights remain with the original creators.