1977 · song 1
Kaattiloru Malarkkulam
Credits
- Singer
- Chorus Santha Rajeswari
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
കാട്ടിലൊരു മലർക്കുളം
മലർക്കുളങ്ങരെ പൂമരം
പൂമരത്തിൽ പൂഞ്ചില്ല
പൂഞ്ചില്ലമേൽ നിൻ വീട് (കാട്ടിലൊരു...)
പച്ചിലമാളികക്കൂട്ടിൽ നിന്നെ
പിച്ച നടത്താനമ്മയുണ്ടോ
അമ്മയുമച്ഛനും മോളും കൂടെ
അമ്പലത്തിൽ തൊഴാൻ പോകാറുണ്ടോ (കാട്ടിലൊരു..)
നന്മ മാത്രം പുലരണം
നാടും വീടും വളരണം
നന്മയെന്നും പുലരുവാൻ
നമ്മൾ നല്ലവരാകണം (കാട്ടിലൊരു..)
മലരിൽ നിന്നും മന്ദഹാസം പഠിക്കണം
മധുമധുരം വാക്കുകളിൽ നിറയ്ക്കണം
മനസ്സിലെന്നും സത്യഗീതം തുളുമ്പണം
മാതാവാം പ്രകൃതിയെ നാം നമിക്കണം (കാട്ടിലൊരു..)
Published by the catalogue editor. Rights remain with the original creators.