1954 · song 8

Kochilam Kaattathu

From Snehaseema

Credits

Singer
Saroja Baby Lalitha
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കൊച്ചിളം കാറ്റത്തു പിച്ചവെച്ചീടുവാന്‍ മാനത്തെ മുറ്റത്തു പട്ടം ചെന്നേ മാനത്തെ പട്ടത്തിന്‍ മാനം കുറഞ്ഞതും മാലോകരെല്ലാരും നോക്കിനിന്നേ കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍ മാനത്തെ മുറ്റത്തു പട്ടം ചെന്നേ ആലോലമാടുന്നു പൊങ്ങുന്നു താഴുന്നു ഭൂലോകം നോക്കിനിന്നെന്റെ പട്ടം മേഘത്തിന്‍ മേലേറി മേലോട്ടു പോകുന്നു നാണിച്ചു നില്‍ക്കാതെ എന്റെപട്ടം തിരിയുകയാണെന്‍ ചെറുനൂലിന്മേല്‍ തിരിയെ വരുമവന്‍ ഞാന്‍ വിളിച്ചാല്‍ കാറ്റത്തു കളിയാടി പോകുന്നതു കണ്ടു കൂട്ടുകാര്‍ക്കെല്ലാം നാണം വന്നേ കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍ മാനത്തെ മുറ്റത്തു പട്ടം ചെന്നേ

Published by the catalogue editor. Rights remain with the original creators.