1977 · song 4

Swapnathil Oru Nimisham

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ  കാമുകിയായ് സുഖമെന്ന പൂവു തന്നൂ ആ രാവിൽ സ്വർഗ്ഗമെന്നരികിൽ വന്നൂ ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ പരിമള ലഹരിയിൽ ലയിച്ചു പോയി മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ വർണ്ണ ത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങൾ അലിഞ്ഞുവല്ലോ (സ്വപ്നത്തിൻ..)   മലർപ്പൊടി ചൂടാൻ ചൊടി മറന്നു പോയി ചിത്രം അപൂർണ്ണമായിരിക്കേ ഞാനുണർന്നു പോയി ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യ മധുരമാം മാധവമായ് അവൾ വരുമോ (സ്വപ്നത്തിൻ..)

Published by the catalogue editor. Rights remain with the original creators.