1977 · song 3

Snehathin Poovidarum

Credits

Singer
KJ Yesudas P Jayachandran Karthikeyan
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

സ്നേഹത്തിൻ പൂ വിടരും പൂങ്കാവനം മോഹത്തിൻ ദീപമാടും ദേവാലയം നന്മ തൻ സംഗീതം സ്വരനൃത്തമാടും നവരാത്രി മണ്ഡപമീ കുടുംബം (സ്നേഹത്തിൻ..)   വാതിൽ തുറന്നിട്ട ഹൃദയങ്ങൾ വെളിച്ചം വാരിപ്പുണരുന്ന  പുഷ്പങ്ങൾ അണിയറയില്ലാത്ത സദസ്സുകൾ ഇവിടെ അലിഞ്ഞു ചേർന്നാടുന്ന വർണ്ണങ്ങൾ ഈ ബന്ധനം ബന്ധുരം ...(സ്നേഹത്തിൻ..)     എങ്ങും ചിരി പൂക്കും നിമിഷങ്ങൾ കൊരുത്തു നമ്മളൊരുക്കുന്നു സ്വർഗ്ഗങ്ങൾ ഞങ്ങൾ പങ്കു വെച്ചകലാത്ത വസന്തങ്ങൾ പരിമളം കാക്കുന്ന നികുഞ്ജങ്ങൾ ഈ ബന്ധനം ബന്ധുരം ...(സ്നേഹത്തിൻ..)

Published by the catalogue editor. Rights remain with the original creators.