1977 · song 1
Malarkkinaavinte
Credits
- Singer
- P Madhuri Karthikeyan
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ
മനസ്സിൽ നമ്മൾ കെട്ടി
എൻ മണിത്തൊട്ടിലിൽ നിന്നെയുറക്കി
നിൻ മണിത്തൊട്ടിലിൽ എന്നെയുറക്കി!
സ്വപ്നത്തിൻ നവരത്ന ചുമരുകളിൽ നാം
ചിത്രങ്ങളെഴുതിയാൽ പോരാ
മുത്തിന്റെ മുത്തിനായ് തൊട്ടിലുണ്ടാക്കുവാൻ
മുത്തും പവിഴവും പോരാ
എൻ കൊതിയാകെ കൊടുത്താലോ നിൻ
ചിരിയാകെയെടുത്താലോ (മലർ..)
ചിന്ത തൻ ശ്രുതി ചേർത്ത വീണകളിൽ നാം
പൊൻ വിരലോടിച്ചാൽ പോരാ
തങ്കത്തിൻ തങ്കത്തെ താർാട്ടിപ്പാടുവാൻ
താളവും രാഗവും പോരാ
എൻ സുഖമാകെ കൊടുത്താലോ
നിൻ കുളിരാകെയെടുത്താലോ (മലർ..)
Published by the catalogue editor. Rights remain with the original creators.