1977 · song 9

Udayathil Oru Roopam

Credits

Singer
P Susheela Jayashree
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഉദയത്തിലൊരു രൂപം മദ്ധ്യാഹ്നത്തിലൊരു  രൂപം സായന്തനത്തിൽ വേറൊരു രൂപം ഹരിഗീത പുരവാസാ ശ്രീമുരുകാ തിരു വിഗ്രഹം കണ്ടു മതി മറന്നേൻ (ഉദയ...) നിർമ്മാല്യം മാറ്റിയാൽ  ബാലസുബ്രഹ്മണ്യൻ അഭിഷേകം കഴിയുമ്പോൾ ദിഗംബരയതിവര്യൻ മുഴുക്കാപ്പ് ചാർത്തിയാൽ വള്ളീ മനോഹരൻ മുക്കണ്ണൻ മകനേ നിൻ തിരുവിളയാറ്റൽ കണ്ടേൻ (ഉദയത്തി...) കൺനീരു കൊണ്ടു ഞാൻ കാവടിയാടിടാം പനിനീരായ് തൂകിടും നിൻ തിരുമേനിയിൽ കനവുകൾ കൊണ്ടു ഞാൻ കാവടിയാടിടാം കളഭമായ് കതിരിടും നിൻ തിരുമേനിയിൽ (ഉദയത്തിലൊരു...)

Published by the catalogue editor. Rights remain with the original creators.