1977 · song 3

Hindolaraagathin

Credits

Singer
Vani Jairam Latha Raju
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഹിന്ദോളരാഗത്തിന്നോളങ്ങളിൽ ചന്ദ്രിക പൂക്കും സന്ധ്യകളിൽ കാളിന്ദി ചോദിച്ചിരുന്നു രാധേ (2) ഞാൻ നീയൊഴുക്കിയ കണ്ണുനീരോ (ഹിന്ദോള..) ദ്വാപരയുഗത്തിന്ന്നാത്മാവിലൊഴുകി ആ വിരഹത്തിൻ ഹിമവാഹിനി ആ ദുഃഖത്തിൻ ഓള ചിലമ്പുകൾ (2) ആടുകയാണിന്നും ഹൃദയങ്ങളിൽ (2) രാഗിണിമാരുടെ ഹൃദയങ്ങളിൽ (ഹിന്ദോള...) അനുരാഗലോലൻ കണ്ണൻ മറന്നു ആ വൃന്ദാവന രജനികളെ ആ പ്രണയത്തിൻ കഥ തുളുമ്പുന്നു ആയിരമായിരം യമുനകളായ്(2) രാധികമാരുടെ കദനങ്ങളായ്(ഹിന്ദോള...)

Published by the catalogue editor. Rights remain with the original creators.