1977 · song 4
Vasundhara
Credits
- Singer
-
P Susheela
- Lyricist
- Mankombu Gopalakrishnan
- Composer
- Shankar Ganesh
Lyrics
വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം (2)
പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂ
പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂ
ഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂ
അവഗണിപ്പൂ...
വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം
പ്രകൃതിയുടെ മിഴി നിറയെ ഹർഷബാഷ്പം
എൻ പ്രിയസഖിയുടെ തിരുമിഴിയിൽ സ്വപ്നശിൽപം
പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നൂ
പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നു
ഈ ..പളുങ്കണി താരുണ്യ പവിഴമല്ലിയെ
പവിഴമല്ലിയെ ..
വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം
പാലരുവിക്കരയിലൊരു മുത്തുമണ്ഡപം..
പച്ചിലക്കാട് തീർത്തു ചിത്രകംബളം
അഭിനയിച്ചോ അപഹസിച്ചോ
അഭിനയിച്ചോ അപഹസിച്ചോ
ഒഴിഞ്ഞു മാറുന്നു ഞാൻ അകതളിരിൽ
അനുരാഗപൂജ ചെയ്യുമ്പോള്‍..പൂജ ചെയ്യുമ്പോള്‍
വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം
പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂ
ഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂ
അവഗണിപ്പൂ...
വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം
Published by the catalogue editor. Rights remain with the original creators.