1977 · song 1

Ponvilayum Kaadu

Credits

Singer
P Jayachandran Ambili
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

പൊന്‍ വിളയും കാട്‌ ഞങ്ങളുടെ നാട്‌ പൊന്നോണം പുലരുന്ന തേയിലക്കാട്‌ ഈ തേയിലക്കാട്‌.. പൊന്നോണം പുലരുന്ന തേയിലക്കാട്‌ ഈ തേയിലക്കാട്‌.. ഇവിടെ തൊഴിലാളിയില്ലാ മുതലാളിയില്ലാ ഇവിടെ തൊഴിലാളിയില്ലാ മുതലാളിയില്ലാ തോളുകള്‍ തോള്‍ ചേരും മനുഷ്യര്‍ മാത്രം നല്ല മനുഷ്യര്‍ മാത്രം.. തോളുകള്‍ തോള്‍ ചേരും മനുഷ്യര്‍ മാത്രം നല്ല മനുഷ്യര്‍ മാത്രം.. ഈ സ്വര്‍ഗ്ഗ ഭൂമിയിലെ ആശ്രമ ശുദ്ധിയില്‍ ആരുടെ കരിങ്കൈകള്‍ പതിഞ്ഞാലും ജീവന്‍ കൊടുത്തുമീ നാടിന്റെ സന്തതികള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും.. ഞങ്ങള്‍ വീറോടെ നിന്നതിനെ എതിര്‍ക്കും.. പൊന്‍ വിളയും കാട്‌ ഞങ്ങളുടെ നാട്‌ പൊന്നോണം പുലരുന്ന തേയിലക്കാട്‌ ഈ തേയിലക്കാട്‌.. പൊന്നോണം പുലരുന്ന തേയിലക്കാട്‌ ഈ തേയിലക്കാട്‌.. അന്തരാത്മാവില്‍ ഞങ്ങള്‍ പണിയും ശാന്തിതന്‍ മണിവർണ്ണ ഗോപുരത്തില്‍ കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍ കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍ ആരെയും അനുവദിക്കില്ല ഞങ്ങള്‍ ആരെയും അനുവദിക്കില്ല ഞങ്ങള്‍ പൊന്‍ വിളയും കാട്‌ ഞങ്ങളുടെ നാട്‌ പൊന്നോണം പുലരുന്ന തേയിലക്കാട്‌ ഈ തേയിലക്കാട്‌.. പൊന്നോണം പുലരുന്ന തേയിലക്കാട്‌ ഈ തേയിലക്കാട്‌..

Published by the catalogue editor. Rights remain with the original creators.