1977 · song 4

Pushyaragam Pozhikkunna Sandhye

From Sukradasa

Credits

Singer
KP Brahmanandan B Vasantha
Lyricist
Mankombu Gopalakrishnan
Composer
MK Arjunan

Lyrics

പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ (2) ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ ഇന്നു മധുമതിയായ് നീ വെള്ളിനിലാവിൻ പനിനീർപ്പന്തലിലെ വേളിപ്പെണ്ണായ് നീ മനസ്സിൽ വേരിടും അനുഭൂതിയായ് (2) പുളകം മുളയ്ക്കും തളിരുടലിന്നൊരു മധുമഞ്ജുഷയായി നിനക്കുള്ള മലരണി ഋതുശയ്യയായ് (2) ഉം..ഉം..ഉം ആ..ആ.ആ (പുഷ്യരാഗം ...) മദം കൊണ്ടുനിൽക്കും നിൻ യൗവ്വനാംഗങ്ങളിൽ മാർദ്ദവമോടേ തലോടും അതിൽ നീ മദന നഖക്കല ചാർത്തൂ (2) അർദ്ധസുഷുപ്തിയിൽ ആലിംഗനങ്ങളാൽ സ്വർഗ്ഗീയനിർവൃതികൾ നുകരാം സ്വയം മറന്നൊന്നു ചേർന്നലിയാം(2) ഉം..ഉം..ഉം ആ..ആ.ആ (പുഷ്യരാഗം ...)

Published by the catalogue editor. Rights remain with the original creators.