1977 · song 3

Swayamvara Subhadina

From Sujatha

Credits

Singer
Asha Bhosle
Lyricist
Mankombu Gopalakrishnan
Composer
Ravindra Jain

Lyrics

സ്വയംവരശുഭദിനമംഗളങ്ങൾ... അനുമോദനത്തിന്റെ ആശംസകൾ.. പ്രിയതോഴീ നിനക്കിന്നേ.... പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ... (സ്വയംവരശുഭദിനമംഗളങ്ങൾ... ) മഴമുകിലായി നിന്നിൽ പെയ്തലിയാൻ.... പ്രിയതമനണയുന്ന മധുവിധുനാൾ.... (മഴമുകിലായി....) വളയിട്ട കൈകളാൽ വാരിപ്പുണരുമ്പോൾ വിളക്കിന്റെ മിഴിപൊത്താൻ മറക്കരുതേ.. പ്രിയതോഴീ നിനക്കിന്നേ.... പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ... (സ്വയംവരശുഭദിനമംഗളങ്ങൾ.....) ഹൃദയാഭിലാഷങ്ങൾ ഒന്നുചേരും കുളിരുള്ള സംഗമലഹരികളിൽ (ഹൃദയാഭിലാഷങ്ങൾ....) അരയന്നങ്ങളായ് ഒഴുകുന്ന നിങ്ങൾക്കെൻ ആത്മാർത്ഥതയുടെ പുഷ്പഹാരങ്ങൾ... പ്രിയതോഴീ നിനക്കിന്നേ.... പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ... (സ്വയംവരശുഭദിനമംഗളങ്ങൾ... )

Published by the catalogue editor. Rights remain with the original creators.