1977 · song 8
Thenavelanja Paadam
Credits
- Singer
- P Madhuri Chorus
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
തെന വെളഞ്ഞ പാടം
തേടും കിളിക്കൂട്ടം
പരുവപ്പെണ്ണിൻ കവണ പായും മാടം
പോ പോ പോ കിളികളേ ഈ
പൊൻ വിളയും വയൽ വെടിയൂ കിളികളേ (തെന..)
ജോ ജോ ജോ
അഞ്ചടികൾ പാടി നൃത്തമാടാൻ
വരൂ നാഞ്ചിനാട്ടു സുന്ദരിമാരേ (2)
പറന്നു വരും കിളികളേ
തുരത്തണമീ ചിലമ്പൊലി
തിരുമുരുകനെയോർത്തു നൃത്തമാടൂ
തിങ്കൾമുഖിമാരേ കോമളാംഗിമാരേ (തെന വെളഞ്ഞ..)
മലഞ്ചെരിവിൽ വന്നൂ കൊയ്ത്തുകാലം നമ്മൾ
കാത്തിരുന്ന സുന്ദരകാലം (2)
കുമ്മിയടിച്ചാടിയാൽ പുളകമിടും കതിരുകൾ
ശിവകുമാര ഗീതം നിനച്ചാടൂ
ചന്ദ്രമുഖിമാരേ ചഞ്ചലാക്ഷിമാരേ (തെന..)
Published by the catalogue editor. Rights remain with the original creators.