1977 · song 7
Shakthi Than Aananda
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
ശക്തി തന്നാനന്ദ നൃത്തരംഗം വിശ്വം
വിഷ്ണുമയം ജ്ഞാന ബ്രഹ്മമയം
മൂന്നായ് തോന്നുവതൊന്നെന്നറിഞ്ഞേൻ
മുപ്പാരുമലിയുമാ ഗാനം ഞാൻ നുകർന്നേൻ (ശക്തി..)
സ്വർണ്ണവും സുഗന്ധവും ഒന്നു ചേരും
വള്ളിയും മുരുകനും ഒന്നു ചേരും
പരമാത്മാവിൽ ജീവാത്മാവലിയും
പാവന സ്വയം വര നിമിഷം ധന്യം ( ശക്തി..)
ശില്പവും ചലനവും ഒന്നു ചേരും
ശക്തിയും സാധനയും ഒന്നു ചേരും
വേലായുധനായ് പുനർജ്ജന്മമെടുത്തൂ
സ്നേഹതപസ്യയാൽ ശ്രീ വള്ളി ജയിച്ചൂ (ശക്തി..)
കുലധർമ്മം പോക്കുവാൻ പോരാടവേ
വനരാജനാം നമ്പി പിൻ വാങ്ങവേ
നാടകമാടിയ ഷണ്മുഖൻ ജയിപ്പൂ
നന്മ തൻ വേലേന്തും സ്കന്ദൻ ജയിപ്പൂ (ശക്തി..)
Published by the catalogue editor. Rights remain with the original creators.