1977 · song 6
Sachidaanandam
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
സച്ചിതാനന്ദം ബ്രഹ്മം സര്‍വവുമതിനനുബന്ധം
മായബന്ധനം വിട്ടുണരൂ
മര്‍ത്ത്യാ ശിവനില്‍ ലയിക്കൂ
ശംഭോ ശങ്കര ഗൌരിപതേ
സാംബസദാശിവ ഗൌരിപതേ
ഹിമഗിരിമടിയില്‍ തപസ്സിരുന്നു ഞാന്‍
ഹരിദ്വാരത്തില്‍ ഭജനമിരുന്നു
കാശിരാമേശ്വരം കണ്ടുമടങ്ങി
ആശകളാകെയും ശിവനിലടങി
ശംഭോ ശങ്കര ഗൌരിപതേ
സാംബസദാശിവ ഗൌരിപതേ
ലൌകികസുഖങ്ങള്‍ സംത്യജിച്ചവന്‍ ഞാന്‍
ഭിക്ഷാംദേഹിയായ് നടന്നലയുന്നൂ
നമ്പുവോര്‍ക്കഭയം നല്‍കുന്ന രാജന്‍
നമ്പിയെത്തേടിയീ ഈരടി പാടീ
ശംഭോ ശങ്കര ഗൌരിപതേ
സാംബസദാശിവ ഗൌരിപതേ
Published by the catalogue editor. Rights remain with the original creators.