1977 · song 1
Karaye Nokki
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- Jaya Vijaya
Lyrics
കരയെ നോക്കി കടലലറുന്നൂ
മനുഷ്യപുത്രനു വയറെരിയുന്നൂ
നീയിവിടെ നിൻ മുഖം ചാർത്തിയ
മൃദുലവികാരച്ചുരുൾ തഴുകുന്നോ (കരയെ)
കണ്ണു തുറന്നാൽ ആഹ്ലാദത്തിനു
വകയില്ലാത്തൊരു മണ്ണിൽ
നിന്റെ വിലാപസ്വരങ്ങൾക്കല്ലാ
ഈ നൂറ്റാണ്ടിൽ സ്ഥാനം (കരയെ)
ഒരു നേരത്തെ തീനും തേടി
അസ്ഥികൾ പൊരുതും മണ്ണിൽ
നിന്റെ വിഷാദക്കിളികൾക്കല്ല
ഇന്നീ മഹിയിൽ സ്ഥാനം (കരയെ)
Published by the catalogue editor. Rights remain with the original creators.