1977 · song 5
Swarnam Paakiya
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- Jaya Vijaya
Lyrics
രാജാ..... രാജ രാജ രാജ രാജാ.....
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ
ഞങ്ങടെ ഗാനം കേള്‍ക്കാമോ രാജാവേ രാജാവേ
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....
നിന്നരമന തന്‍ പൂമുഖ വാതില്‍
നിന്നരമന തന്‍ പൂമുഖ വാതില്‍
തേടുന്നൂ ഞങ്ങള്‍ തേടുന്നൂ
നെഞ്ചിന്‍ തുടിയില്‍ പാട്ടിനു താളം നല്‍കുന്നൂ
നെഞ്ചിന്‍ തുടിയില്‍ പാട്ടിനു താളം നല്‍കുന്നൂ
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....
ഞങ്ങള്‍ വാഴും കൊട്ടാരത്തിന്നാകാശം മേല്‍ക്കൂരാ
ഞങ്ങളുറങ്ങും പൂന്തോട്ടത്തിനു
കടലും മലയും കയ്യാല കയ്യാലാ....
പകല്‍ വിളക്കായ് പ്രഭാകരന്‍
രാത്രിവിളക്കായ് നക്ഷത്രം
പനിനീര്‍ വിശറികള്‍ വീശിപ്പാടാന്‍ പൂന്തെന്നല്‍
പനിനീര്‍ വിശറികള്‍ വീശിപ്പാടാന്‍ പൂന്തെന്നല്‍
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....
ഞങ്ങള്‍ തേടും പൂക്കാലത്തിന്‍ ഹൃദയങ്ങള്‍
പൂവുകള്‍
ഞങ്ങള്‍ ചൂടും പൂമാല്യത്തിനു
നിറവും മണവും സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍
ഒരുവനു കണ്ണുകള്‍ മറ്റൊരുവന്‍
ഒരുവനു കാലുകള്‍ മറ്റൊരുവന്‍
പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്‍
പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്‍
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....
Published by the catalogue editor. Rights remain with the original creators.