1977 · song 1
Aayiram Chandrodayangal
Credits
- Singer
-
P Susheela
- Lyricist
- Mankombu Gopalakrishnan
- Composer
- KJ Joy
Lyrics
ആയിരം ചന്ദ്രോദയങ്ങളായി
ആരാധിച്ചീടുമെൻ സങ്കല്പമേ
അന്തരാത്മാവിൽ നീ അവതരിച്ചു
ആശയിൽ രോമാഞ്ചമങ്കുരിച്ചു (2) (ആയിരം..)
ലാളിച്ചു ലാളിച്ചു ഞാൻ ഓമനിക്കുന്ന
മോഹത്തിൽ തേൻ തുളുമ്പി
വറ്റാത്ത സ്നേഹത്തിൻ പൊന്നിലക്കുമ്പിളിൽ
എൻ മനം ഞാൻ വിളമ്പി
സൽക്കാരമോടെ സംഗീതമോടെ (2)
ഞാനെന്റെ സ്വപ്നത്തിൻ നൈവേദ്യത്താൽ (ആയിരം..)
പൂവിട്ടു പൂവിട്ടു ധന്യമുഹൂർത്തങ്ങൾ
കാലിൽ ചിലമ്പണിഞ്ഞു
ഹർഷാശ്രു തൂകുന്ന ഹൃദ്സ്പന്ദതാളങ്ങൾ
വർഷമായ് പെയ്തണഞ്ഞു
സമ്മാനമോടെ സ്വാഗതം പാടി (2)
ഞാനെന്റെ സ്വപ്നത്തിൻ സൗരഭ്യത്താൽ(ആയിരം..)
Published by the catalogue editor. Rights remain with the original creators.