Sathyavaan Saavithri poster

1977 · song 7

Thiruvilayadalil

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

തിരുവിളയാടലിൽ കരുവാക്കരുതേ തിരുവടി തേടുമീയെന്നെ ആദിയും നീയേ അന്തവും നീയേ ആദിപരാശക്തി നായകനേ  (തിരുവിളയാടലിൽ..) പലകോടി തിര പാടും ആ പുണ്യ ജടയിൽ ഈ കണ്ണിർത്തിര കൂടിയണിയൂ  (2) പലകാല പുഷ്പങ്ങൾ വിരിയും നിൻ ചരണത്തിൽ ഈ നെഞ്ചിൻ തുടി കൂടിയണിയൂ നമഃശിവായ നമഃശിവായ നമഃശിവായ (തിരുവിളയാടലിൽ..) ദിനമെണ്ണി മനം പാടും എന്റെ ദുഃഖനയനത്തിൽ ഒരു തുള്ളി തീർഥം നീ പകരൂ ഇനിയെന്നും സിന്ദൂരമണിയാനെൻ ശിരസ്സിങ്കൽ ഒരു വാക്കു നീ മാറ്റിയെഴുതൂ നമഃശിവായ നമഃശിവായ നമഃശിവായ (തിരുവിളയാടലിൽ..)

Published by the catalogue editor. Rights remain with the original creators.