Sathyavaan Saavithri poster

1977 · song 4

Neelaambujangal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

നീലാംബുജങ്ങൾ വിടർന്നു നീലാരവിന്ദായദാക്ഷിയെ തേടി നീലാംബുജങ്ങൾ വിടർന്നു നിറമാല വാനിൽ തെളിഞ്ഞു നീരദവേണിയാം ദേവിയെ തേടി നിറമാല വാനിൽ തെളിഞ്ഞു ആരാമദേവതേ നീ കണ്ടതുണ്ടോ ആ ഗാനകല്ലോലിനിയെ ഓരോ കിനാവിലും അനുരാഗഗീതങ്ങൾ പാടി മറയും പ്രവാഹിനിയെ സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്രത്തിൻ ജീവൻ തുടിക്കുമല്ലോ (നീലാംബുജങ്ങൾ) ആലോലംകാറ്റേ നീ പുൽകിയതുണ്ടോ ആ സ്വർഗ്ഗവൃന്ദാവനിയെ ഓരോ ഋതുവിലും അഭിലാഷപുഷ്‌പങ്ങൾ തൂവി മറയും നിരാമയിയെ സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്രത്തിൻ ജീവൻ തുടിക്കുമല്ലോ (നീലാംബുജങ്ങൾ)

Published by the catalogue editor. Rights remain with the original creators.