1977 · song 4

Pooveyil Mayangum

From Saritha

Credits

Singer
P Susheela
Lyricist
Sathyan Anthikkad
Composer
Shyam

Lyrics

പൂവെയിൽ മയങ്ങും പൊന്നുഷസ്സിൻ മടിയിൽ പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയിൽ ആ..ആ..ആ.ആ. ആരിരാര രാരിരാരോ ആരിരാരരാരിരാരോ ഉം ഉം ഉം ഹിമശിഖരങ്ങളെ ഉമ്മ വച്ചെത്തുമീ മാരുതൻ മധുരമായ് പാടീ കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും എന്നും സ്വപ്നം കാണും തീരം (പൂവെയിൽ...) മിഴികളിലഞ്ജനം ചാർത്തി പ്രഭാതമാം പ്രിയ തോഴി നവവധുവായി അരികിൽ വരുമ്പോൾ തെന്നലിൻ മോഹം അമൃതം ചൊരിയും പകൽപ്പെണ്ണിൻ അധരങ്ങളിൽ (പൂവെയിൽ...)

Published by the catalogue editor. Rights remain with the original creators.