1977 · song 1

Hemanthathin

From Saritha

Credits

Singer
S Janaki
Lyricist
Sathyan Anthikkad
Composer
Shyam

Lyrics

ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു നാണത്തിന്‍ മുത്തുകള്‍ ചൂടി പ്രേമഗാനത്തിന്‍ മുരളികയൂതി നിന്നാത്മരാഗം നുകരാനായെത്തും ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍  ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു രാവിന്റെ ഏകാന്തയാമങ്ങളില്‍ ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍ നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍ അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ  ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍ അകതാരില്‍ പടരുന്നു നിന്‍സുഗന്ധം മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍ അതിലേ കുളിരായ് നീ വരുമ്പോള്‍ അനുരാഗമലരിതളായ് വിടരുന്നുഞാന്‍  ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.