1977 · song 5

Swapnathil Ninnoral

Credits

Singer
P Jayachandran
Lyricist
Sreedharanunni
Composer
MK Arjunan

Lyrics

സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു പ്രേമസ്വര്‍ഗ്ഗത്തില്‍ കൂട്ടിനു പോരാമോ.. രാഗത്തിന്‍ പൂമാല കോര്‍ക്കാമോ നിന്റെ രാജകുമാരനു ചാര്‍ത്താമോ.. സങ്കല്‍പ്പഗംഗയില്‍ നീരാടി നില്‍ക്കുമ്പോള്‍ തങ്കക്കിനാവിന്റെ തേരിറങ്ങി.. മന്ദാര മോഹത്തിന്‍ മാണിക്യവീണയില്‍ ഗന്ധര്‍വഗാനങ്ങള്‍ തൂകിടാമോ.. ആ.. ആ‍ ആ.. വസുമതിക്കാട്ടിലെ വനമുല്ല പൂക്കുമ്പോള്‍ ചുടുമുത്തമായിരം തന്നിടാമോ.. തുടികൊട്ടുംമാറിലെ മധുരിക്കുമോര്‍മ്മകള്‍ മണിയറ കാണുവാന്‍ കാത്തിരിപ്പൂ... ആ.. ആ‍ ആ..

Published by the catalogue editor. Rights remain with the original creators.