1977 · song 4

Kalyaanaraathriyil

From Samudram

Credits

Singer
P Madhuri B Vasantha Latha Raju
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

കല്യാണ രാത്രിയിൽ കാന്തനരികിലെത്തുമ്പോൾ കല്യാണീ കളവാണീ നീയെന്തു ചെയ്യും നീ എന്തു ചെയ്യും നാഥന്റെ മുൻപിലൊരു നാലുമണി പൂവു പോലെ നാണിച്ചു നാണിച്ചു നിൽക്കും ഞാൻ നാണിച്ചു നാണിച്ചു നിൽക്കും   കരിമീശക്കാരനവൻ കളിവാക്കു ചൊല്ലി നിന്റെ കവിളിലൊന്നു നുള്ളിയാൽ നീയെന്തു ചെയ്യും നീ എന്തു ചെയ്യും കളി മാറും ചിരി മാറും കരളിന്റെ നില മാറും കല്യാണപിറ്റേന്നു ചൊല്ലാം ഞാൻ ബാക്കി കല്യാണപിറ്റേന്നു ചൊല്ലാം ഞാൻ

Published by the catalogue editor. Rights remain with the original creators.