1977 · song 5
Varnachirakulla
Credits
- Singer
-
P Jayachandran
- Lyricist
- Mankombu Gopalakrishnan
- Composer
- G Devarajan
Lyrics
വർണ്ണച്ചിറകുള്ള വനദേവതേ
വാർമഴവില്ലിന്റെ നിറമാലികേ
നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു
ധന്യമുഹൂർത്തമെൻ ജന്മപുണ്യം (വർണ്ണ..)
ഏകാന്ത പഥികനാമെൻ തപ്ത മാനസം
മോഹഭംഗങ്ങളോടലയുമ്പോൾ
അറിയാതെ പെട്ടെന്നെന്നന്തരാത്മാവിൽ
അരുണോദയമൊന്നു വീണു കിട്ടി
അരുണോദയമൊന്നു വീണു കിട്ടി (വർണ്ണ..)
പുഷ്പോത്സവങ്ങളുള്ളിലൊരുക്കിയ
ശില്പമനോഹര വിലാപത്തെ
മനസ്സിന്റെ പൂജാമുറിയിൽ ഞാനൊരു
മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു
മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു (വർണ്ണ..)
Published by the catalogue editor. Rights remain with the original creators.