1977 · song 5

Vilaasa Lathike

Credits

Singer
KJ Yesudas Chorus
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

വിലാസലതികേ നിന്നിൽ വിടരും സുഹാസമലരിൽ തേനാണോ പരാഗമാണോ പരിമളമാണോ പകൽക്കിനാവാണോ (വിലാസ..)   മദകരമാനസ വൃന്ദാവനിയിൽ മലരായ് നീ വിടരൂ മഞ്ജുള മലരായ് നീ വിടരൂ (2)   നവസുമ ലതികാ ചലനം പോലെ നടനം നീ തുടരൂ മോഹന നടനം നീ തുടരൂ  (വിലാസ..)   ലളിതമനോഹര തനുവിൽ തിങ്ങും ലഹരിയെനിക്കു തരൂ മായിക ലഹരിയെനിക്കു തരൂ (2)   മധു മധുരാധര മലരിൽ നിന്നും മദിരയെനിക്കു തരൂ മാദക  മദിരയെനിക്കു തരൂ (വിലാസ..)

Published by the catalogue editor. Rights remain with the original creators.