1954 · song 7

Nalloru Paattu Nee Cholli Tharumo

Credits

Singer
Lilly Koshy
Lyricist
Abhayadev
Composer
PS Divakar

Lyrics

നല്ലൊരു പാട്ടു നീ ചൊല്ലിത്തരാമോ  ചെല്ലച്ചെറുകിളിയേ എല്ലാരും കേട്ടാൽ കൊതിക്കുന്ന പാട്ടൊന്നു  ചൊല്ലിത്തരൂ കിളിയേ ഭാവി ഫലങ്ങളറിയുന്ന നീയൊരു  കാര്യം പറഞ്ഞിടുമോ പാവങ്ങളാം ഞങ്ങൾക്കെന്നെങ്കിലുമൊരു  ഭാഗ്യം തെളിഞ്ഞിടുമോ പട്ടിണിക്കാരെക്കുറിച്ചു നീയെന്തേ പാടാത്തൂ കണ്മണിയേ പാവങ്ങൾക്കായല്പമശ്രുക്കളെന്തേ തൂവാത്തൂ പെൺമണിയേ ഞാനൊന്നു പാടിയീ നാട്ടുകാരോടെന്റെ  ദീനകഥ പറയാം ആരുമറിയാത്തോരേഴകൾ തൻ കണ്ണു നീരിൻ കഥ പറയാം കാലൊന്നു നഷ്ടമായച്ഛനു ഫാക്ടറി  ജോലി ചെയ്യുന്ന കാലം മേലധികാരി പിരിച്ചു വിട്ടാനതു  മൂലമീ കഷ്ടകാലം നട്ടു തിന്നാമെന്നു വെച്ചാലതും ചിലർ  കട്ടുതിന്നാൻ നടപ്പൂ ശിഷ്ടം മുതലാളി കൊണ്ടുപോയി  ഞങ്ങളോ പട്ടിണിയിൽ കിടപ്പൂ കണ്ടവരോടൊക്കെ കയ്യു കാട്ടും വെറും  തെണ്ടലിൽ മാനമില്ല ആകുന്നപോലെ ഞാൻ പാടിയാടാം വല്ലോം നൽകാതെ പോയീടൊല്ല

Published by the catalogue editor. Rights remain with the original creators.