1977 · song 4

Mazhavillaal Makarasandhya

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു മണിമേഘപ്പൂമാലകൾ മലർ ചൊരിയുന്നു ചക്രവാള സീമയിൽ സന്ധ്യ തീർക്കും വേദിയിൽ നക്ഷത്രക്കതിരുകളായാടിയെങ്കിൽ നാം  ആടിയെങ്കിൽ (മഴവില്ലാൽ...) ആകാശം പോലുമെനിക്കതിരുകളല്ലാ അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ നരകം പോലും സ്വർഗ്ഗം ഏതു നാടും സ്വന്തം ഹൃദയഗാന ഗന്ധർവൻ കൂടെയുണ്ടെങ്കിൽ(മഴവില്ലാൽ...) ധൂമകേതു വന്നാലും ഭയമെനിക്കില്ല അലിഞ്ഞു ചേരുമ്പോൾ നിന്നിൽ അലിഞ്ഞു ചേരുമ്പോൾ ഉയരും പ്രേമവാനിൽ മോഹഗാനം പാടി മധുരരാഗ വീണ മീട്ടാൻ മദനനുണ്ടെങ്കിൽ (മഴവില്ലാൽ...)

Published by the catalogue editor. Rights remain with the original creators.