1977 · song 1

Aalolamaadivarum

Credits

Singer
Vani Jairam
Lyricist
S. Babu
Composer
Kannur Rajan

Lyrics

ആലോലമാടി വരും ഓളങ്ങളേ ആരെ തേടി പോകുന്നു ദൂരെ (2) ഇളകാതെ മറിയാതെ കെട്ടി നിന്നാൽ അരയോളം വെള്ളത്തിൽ നീരാടാം (2) ഞാൻ അരയോളം വെള്ളത്തിൽ നീരാടാം [ആലോല..] വെള്ളിലത്താളി പിഴിഞ്ഞു വെച്ചൂ മാറണി മുണ്ട് ഞൊറിഞ്ഞുടുത്തൂ (2) മറ്റാരുമില്ലാത്തൊരീ കടവിൽ ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ (2) ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ ..[ആലോല..] പൂവണി മരങ്ങളും പൂഞ്ചോലകളും പുഞ്ചിരി തൂകും നേരത്ത് (2) ഈ സുന്ദര തീരം കാണുമ്പോൾ രോമാഞ്ചകഞ്ചുകമണിയുന്നൂ (2) ഞാൻ രോമാഞ്ച കഞ്ചുകമണിയുന്നൂ (ആലോല..)

Published by the catalogue editor. Rights remain with the original creators.