1977 · song 1
Chandramadathinte
Credits
- Singer
-
KJ Yesudas
- Lyricist
- Mankombu Gopalakrishnan
- Composer
-
MS Viswanathan
Lyrics
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ ചാരുരൂപമുഖീ
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അകലേ വിഷാദങ്ങളകലേ
(ചന്ദ്രമദത്തിന്റെ.....)
ചാരുരൂപമുഖീ എന്റെ ചാരുരൂപമുഖീ
ആറു ഋതുക്കളുമൊന്നിച്ചു വിടരും നിന്‍
അധരപുടത്തിലെ മന്ദഹാസം
ആത്മാവില്‍ ഞാനതു വാരിയണിയുമ്പോള്‍
ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം
(ചന്ദ്രമദത്തിന്റെ.....)
സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്
സരസ്സിലലിയുന്ന ഹിമകണമായ്
മോദവും ദുഃഖവും പങ്കിടും നമ്മളുടെ
ദാമ്പത്യമെത്രമേല്‍ അഭികാമ്യം
(ചന്ദ്രമദത്തിന്റെ.....)
Published by the catalogue editor. Rights remain with the original creators.