1954 · song 1

Amminikkuttan

Credits

Lyricist
Abhayadev
Composer
PS Divakar

Lyrics

അമ്മിണിക്കുട്ടൻ വളർന്നാൽ പിന്നെ അമ്മയ്ക്കുവേറെന്തു വേണം നീയാണെൻ സമ്പത്തും ഭാഗ്യവും വേഗം വലുതാകൂ നീ മകനേ ഇപ്പിഞ്ചു കൈകൾ വളർന്നാൽ അമ്മ യ്ക്കപ്പം കൊടുക്കുകയില്ലേ ഈ കൊച്ചുകാലു വളർന്നാൽ അമ്മയെ കാത്തുരക്ഷിയ്ക്കുകയില്ലേ നീയാണെൻ തങ്കമേ അമ്മ തൻ നിധി നീയേ ഗതി മകനേ (അമ്മിണിക്കുട്ടൻ. . ) ആരുമില്ലാത്തോരെ താങ്ങാൻ നിൻ കര - താരു വളരേണമേ ഏഴകൾക്കാശ്രയമേകാൻ നിൻ കൊച്ചു കാലു വളരേണമേ നീയാണെൻ തങ്കമേ അമ്മതൻ നിധി നീയേ ഗതി മകനേ (അമ്മിണിക്കുട്ടൻ. . )

Published by the catalogue editor. Rights remain with the original creators.