1977 · song 4
Viplava Gaayakare
Credits
- Singer
-
P Jayachandran
- Lyricist
- Bharanikkavu Sivakumar
- Composer
- G Devarajan
Lyrics
വിപ്ലവഗായകരേ നവയുഗ വിപ്ലവഗായകരേ
ഉണർന്നെണീക്കൂ ഭാരത മോചന രണാങ്കണങ്ങളിലണയൂ (വിപ്ലവ..)
നമ്മളുയർത്തും സ്വർഗ്ഗക്കാറ്റിൽ
കർമ്മത്തിന്റെ കൊടുങ്കാറ്റിൽ
മയങ്ങി വീണ വികാരശരങ്ങൾ
കൊളുത്തിടട്ടേ പന്തങ്ങൾ
അതിന്റെ ജ്വാലയിൽ പൂത്തു വിടർന്നൊരു
ഗീതമിവിടെ മുഴങ്ങട്ടെ
വന്ദേ മാതരം വന്ദേ മാതരം (വിപ്ലവ...)
പണ്ടു യുഗങ്ങൾ തപസ്സിരുന്നൊരു
വാൽമീകങ്ങൾ തകർന്നൂ
പ്രപഞ്ച സത്യാന്വേഷകർ പാടീ
വിപ്ലവമിവിടെ ജയിക്കട്ടെ
അതിന്റെ ശാന്തിയിലുണർന്നു തെളിഞ്ഞൊരു
ശബ്ദമിവിടെ മുഴങ്ങട്ടെ
വന്ദേ മാതരം വന്ദേ മാതരം (വിപ്ലവ...)
മോചനസങ്കര ശൈലികളുണരും
മാനവമാനസ വേദികളിൽ
സിന്ധുഗംഗാനദീതടങ്ങൾ
രക്തത്തൊടുകുറി ചാർത്തുന്നു
ആ തിലകത്തിലുതിർന്നു വരുന്നൊരു
നാദമിവിടെ മുഴങ്ങട്ടെ
വന്ദേ മാതരം വന്ദേ മാതരം (വിപ്ലവ...)
Published by the catalogue editor. Rights remain with the original creators.