1977 · song 3

Pularkalam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

പുലർകാലം പുലർകാലം ജീവിതത്തിൻ പൊൻ പുലർകാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൌമാരകാലം വിടരുന്ന പൂവിന്റെ വഴിയുന്ന സൌരഭം നുകരുവാനെത്തുന്ന തെന്നൽ കളിയാടിനിൽക്കുന്ന നിൻ മന്ദഹാസങ്ങൾ കവരുവാനെത്തുന്ന സ്വപ്നം എന്റെ കരളിലെ മോഹന സ്വപ്നം (പുലർകാലം...) പഞ്ചമിക്കലയായിരുന്ന നീയിനൊരു പൌർണ്ണമിയായി വളർന്നു വാർതിങ്കളായ് നീയണഞ്ഞപ്പോളെന്നുള്ളിൽ വാത്സല്യ പൂന്തേൻ ചുരന്നു നൂറു വാസന്തിപ്പൂക്കൾ വിടർന്നു (പുലർകാലം...)

Published by the catalogue editor. Rights remain with the original creators.