Neelakuyil poster

1954 · song 7

Kuyiline Thedi

From Neelakuyil

Credits

Singer
Janamma David
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ പട്ടുകുപ്പായക്കാരാ.... പട്ടുകുപ്പായക്കാരാ നിന്നോടു ഞാനൊരു കിന്നാരം ചോദിക്കാം  ഒരു കിന്നാരം ചോദിക്കാം തങ്കനിലാവത്തു താലികെട്ടിയ താമരവള്ളിയ്ക്കു തുള്ളാട്ടം ചെന്താമരവള്ളിയ്ക്കു തുള്ളാട്ടം മിന്നും പൊന്നും മാറത്തു കെട്ടിയ കുഞ്ഞോളത്തിനു ചാഞ്ചാട്ടം ഈ കുഞ്ഞോളത്തിനു ചാഞ്ചാട്ടം കാണാതെവന്നെന്റെ കണ്ണൊന്നുപൊത്തി പൂണാരംതന്നാട്ടേ കഴുത്തിനു പൂണാരംതന്നാട്ടേ താമരക്കുളങ്ങരെ വന്നിട്ടെനിയ്ക്കൊരു സമ്മാനം തന്നാട്ടേ എനിക്കൊരു സമ്മാനം തന്നാട്ടേ (കുയിലിനെത്തേടി.. .) മാനത്തുണ്ടൊരു തട്ടാനിരുന്ന് തട്ടണ് മുട്ടണ് മാണിക്യം ഹാ തട്ടണ് മുട്ടണ് മാണിക്യം കുന്നിൻ മോളിൽ കൊന്നത്തയ്യിൻ കാതിലുണ്ടൊരു ലോലാക്ക് ചെറുകാതിലുണ്ടൊരു ലോലാക്ക് നിന്നെയും കാത്ത് നിന്നെയുമോർത്ത് ഞാനിരിയ്ക്കുമ്പോ ഇനി - ഞാനിരിയ്ക്കുമ്പോ പീലിച്ചുരുൾമൂടി കെട്ടാനെനിയ്ക്കൊരു പൂമാലതന്നാട്ടേ എനിക്കൊരു പൂമാലതന്നാട്ടേ    കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ പട്ടുകുപ്പായക്കാരാ.... പട്ടുകുപ്പായക്കാരാ നിന്നോടു ഞാനൊരു കിന്നാരം ചോദിക്കാം  ഒരു കിന്നാരം ചോദിക്കാം

Published by the catalogue editor. Rights remain with the original creators.