1977 · song 3

Mangalaambike Maaye

From Kavilamma

Credits

Singer
Vani Jairam
Lyricist
ONV Kurup
Composer
G Devarajan

Lyrics

മംഗളാംബികേ മായേ നിന്റെ മന്ദിരത്തിൽ ഞാനഭയാർഥിനീ ഏകാകിനീ ഞാനേതോ പുരാതന പ്രേമകഥയിലെ വിരഹിണീ (മംഗളാംബികേ...)   ആരിൽ നിന്നാരിൽ നിന്നാദ്യമായ് സ്നേഹത്തിൻ മാധുരി ഞാൻ നുകർന്നൂ ആ നല്ല ജീവന്റെ വേദനയാകെയെൻ ജീവനിലേക്കു പകർന്നു തരൂ പകർന്നു തരൂ പരമദയാമയി നീ (മംഗളാംബികേ..)   സ്നേഹവും ദുഃഖവും മോഹവും  മുക്തിയും ജീവിതമെനിക്കു തന്നൂ പൂജക്കു കത്തിച്ച കർപ്പൂര ജ്വാലയായ് ഈ ജീ‍വനമ്മേ എരിഞ്ഞിടട്ടേ എരിഞ്ഞിടട്ടേ  അരിയ നിൻ സന്നിധിയിൽ (മംഗളാംബികേ..)

Published by the catalogue editor. Rights remain with the original creators.