1977 · song 12

Ponnin Kattayanennalum

Credits

Singer
KJ Yesudas P Jayachandran
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ആ വിധം പെണ്ണുങ്ങൾ ഭൂമീലുണ്ടോ മാനത്തൂന്നെങ്ങാനും പൊട്ടി വീണോ വന്നാട്ടെ പോയ് നോക്കാം തങ്കക്കുടം ഈ വയറും തലയും ഞാൻ സൂക്ഷിച്ചോളാം പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും പൊന്നിൻ സൂചിയാണെന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു നോവും പൊന്നിപ്പെണ്ണേ പൊങ്ങിപ്പൊങ്ങി (2) മാനം മുട്ടല്ലേ പൊരുളും കരളും കവർന്നെടുത്തു കൊല്ലിച്ചേക്കല്ലേ ആ...ആ...ആ‍...... (പൊന്നിൻ...) അല്ലിപ്പെണ്ണിൻ അവതാരത്തിനു വെല്ലാനായിട്ടാരുണ്ട്(2) ഇടത്തു വെച്ചാൽ വലത്തു മാറും കഴുത്തു പോകും സൂക്ഷിച്ചോ അടുത്തു കേറി തടുത്തു മാറി തൊടുത്തു വീഴ്ത്തും നോക്കിക്കോ പതിനെട്ടടവിൽ പമ്പരമുറയിൽ പയറ്റി നോക്കാം വന്നാട്ടേ ആ...ആ‍...ആ....(പൊന്നിൻ...) ചുരിക തടുക്കാം വാളു തടുക്കാം ഉറുമി തടുക്കാം ചങ്ങാതീ (2) കണ്മുന കൊണ്ടൊരു കവണയെറിഞ്ഞാൽ ജന്മം പോകും ചങ്ങാതി അവളുടെ കണ്മുന കൊണ്ടൊരു കവണയെറിഞ്ഞാൽ ജന്മം പോകും ചങ്ങാതി ആ...ആ‍...ആ.... (പൊന്നിൻ...)

Published by the catalogue editor. Rights remain with the original creators.