1977 · song 3

Ithiri Mullappoo Mottalla

Credits

Singer
S Janaki Chorus
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഇത്തിരിമുല്ലപ്പൂമൊട്ടല്ലാ ഈർക്കിലിമുല്ലപ്പൂ മൊട്ടല്ലാ (2) ഇന്നലെ നാം കണ്ട കളിപ്പെണ്ണല്ലീ ഇന്ദീവരാക്ഷിയാം സുന്ദരിയാൾ (ഇത്തിരി...) വേണ്ടാതനമിതു പറയണ്ട വെറും വാക്കോതും തോഴികളേ... പൂത്തനിലഞ്ഞിച്ചോട്ടിലുറങ്ങും പൂവാംകുരുന്നില തൈയ്യല്ലാ പൂവാംകുരുന്നില തൈയ്യല്ലാ (ഇത്തിരി...) മറക്കുടക്കാലിൽ മന്മഥൻ വളർത്തിയ മന്ദാരലതയല്ലോ -പൂത്ത മന്ദാരലതയല്ലോ കളിയാക്കരുതേ കളിവാക്കരുതേ കരിനാക്കെന്തിനു കളിത്തോഴീ.. (ഇത്തിരി...) ഇല്ലത്തെ പൂന്തോപ്പിൽ ഇന്നല്ലോ മല്ലീബാണനു ശീവേലി-ഇന്നു (2) ആനപ്പുറമേ എഴുന്നള്ളിക്കാൻ ആത്തോലമ്മേടെ പൂമേനി - ഈ ആത്തോലമ്മേടെ പൂമേനി (ഇത്തിരി...)

Published by the catalogue editor. Rights remain with the original creators.