1977 · song 1
Aayiram Phanamezhum
Credits
- Singer
-
KJ Yesudas
- Lyricist
- P Bhaskaran
- Composer
- K Raghavan
Lyrics
ആയിരം ഫണമെഴും ആദിശേഷരേ.....
ആയിരം ഫണമെഴും ആദിശേഷരേ ആനന്ദമൂര്‍ത്തേ വന്നാലും ആയിരം ഫണമെഴും ആദിശേഷരേ....
പ്രേമസ്വരൂപന്....ആ..ആ..ആ....
പ്രേമസ്വരൂപന് കമലാകാന്തനു... പ്രേമസ്വരൂപന് കമലാകാന്തനു പൂമെത്ത തീര്‍ക്കുന്ന ദേവാ...
ആയിരം ഫണമെഴും ആദിശേഷരേ....
പാല്ക്കടല് കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍...
പാശം തീര്‍ത്തൊരു വാസുകിയേ
പാല്ക്കടല് കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍...
അക്ഷയധര്മ്മം...ആ...ആ...ആ...
അക്ഷയധര്മ്മം പുലരുവാനുഗ്രനാം.. അക്ഷയധര്മ്മം പുലരുവാനുഗ്രനാം ശിക്ഷകനായ് വരും തക്ഷകനേ...
ആയിരം ഫണമെഴും ആദിശേഷരേ....
ചാരുവാം രാഗതരംഗങ്ങളുയരുമീ ക്ഷീരസാഗരത്തില്‍ നീന്തി നീന്തി വന്നൂ...
ചാരുവാം രാഗതരംഗങ്ങളുയരുമീ...
ആനന്ദനര്‍ത്തനത്തില്‍....ആ..ആ..ആ....
ആനന്ദനര്‍ത്തനത്തില്‍ താളത്തിലാടിയാടി അടിയന്റെ വിശ്വാസമലര് ചൂടീ....
അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും
അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും
ഫണരാജിയില്‍.....ഓ...ഓ...ഓ......ഓ...ഓ...ഓ...
ഫണരാജിയില്‍ നിറയുന്ന വിഷം അമൃതായ് മാറ്റീടും എന്‍ ഗാനം
അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും...
മണിനാഗമേ കരിനാഗമേ കരകങ്കണമാവുക മേനിയില്‍....
അലങ്കാരമായി വാ.....സുമഹാരമായി വാ....
ആടിയാടി അമൃതസരസ്സിലാറാടിയാടിവാ...
രസം തേടിയോടിവാ... ആറാടിയാടിവാ....രസം തേടിയോടിവാ... ആറാടിയാടിവാ....
Published by the catalogue editor. Rights remain with the original creators.