Neelakuyil poster

1954 · song 4

Jinjakkam Thaaro

From Neelakuyil

Credits

Singer
K Raghavan Chorus
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഓ. . . ഓ. . . ഓ. . .  ജിഞ്ചക്കം താരോ ജിഞ്ചക്കം താരോ ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം താരോ തക തക തക തക പുഞ്ചവയല്‍ കൊയ്തല്ലോ കൊഞ്ചടി കൊഞ്ചടി തത്തമ്മേ ഹൊയ് പുഞ്ചവയല്‍ കൊയ്തല്ലോ കൊഞ്ചടി കൊഞ്ചടി തത്തമ്മേ പത്തരമാറ്റുള്ള പൊന്നിന്‍ നെല്ലാണേ പത്തരമാറ്റുള്ള പൊന്നിന്‍ നെല്ലാണേ മുത്തിന്റെ ചേലുള്ള പൊന്നാര്യനാണേ പുതുമഴത്തെളി വീണല്ലോ നില്ലെടി നില്ലെടി തത്തമ്മേ  കൊമ്പന്മുറം വെച്ചു ചേറെടി പെണ്ണേ  ചോന്നുള്ളി പോലെ ചുവന്നൊരു പെണ്ണേ പൂമരങ്ങള്‍ പൂത്തല്ലോ നോക്കടി നോക്കടി തത്തമ്മേ നെഞ്ചിലിരിക്കും കുട്ടിത്തത്തമ്മേ തത്തമ്മേ പഞ്ചാരപ്പന നൊങ്കു തിന്നു പാട്ടു പാടടി തത്തമ്മേ കാട്ടുമുല്ലയ്ക്കു പല്ലു വന്നല്ലോ ഓ കാട്ടുമുല്ലയ്ക്കു പല്ലു വന്നല്ലോ ആറ്റേ പാറ്റേ കൂരിയാറ്റേ ചെറുതേന്‍ കുടിക്കാന്‍ വന്നാട്ടേ നെഞ്ചിലിരിക്കും കുട്ടിത്തത്തമ്മേ തത്തമ്മേ.. തത്തമ്മേ പഞ്ചാരപ്പനനൊങ്കുതിന്നു പാട്ടു പാടടി തത്തമ്മേ ചിന്ദൂരം തൊട്ടു ചിപ്പിവളയിട്ടു ചിങ്കാരപ്പെണ്ണേ പുറത്തിറങ്ങ് ചിന്ദൂരംവേണ്ട ചിപ്പിവള വേണ്ട പൊന്നിന്‍ കുടത്തിനു പൊട്ടുവേണോ പൊന്നിന്‍ കുടത്തിനു പൊട്ടുവേണ്ട - പിന്നെ പൂങ്കുയില്‍പ്പാട്ടിനു കൊട്ടുവേണ്ട തിന്തിനാട്ടം കളിക്കാന്‍ കാട്ടിലെ വള്ളിക്ക് തുള്ളിത്തുള്ളിക്കളിക്കുവാന്‍ താളം വേണ്ട ചിന്ദൂരം തൊട്ടു ചിപ്പിവളയിട്ടു ചിങ്കാരപ്പെണ്ണേ പുറത്തിറങ്ങൂ

Published by the catalogue editor. Rights remain with the original creators.