1977 · song 3

Ee Jeevithamoru Paaravaaram

Credits

Singer
KJ Yesudas Chorus
Lyricist
Mankombu Gopalakrishnan
Composer
KJ Joy

Lyrics

ഈ  ജീവിതമൊരു പാരാവാരം എന്തെന്തപാരം അലറും തിരമാലകൾ അടിയിൽ വൻ ചുഴികൾ തിരമുറിച്ചെന്നും മറുതീരം തേടി തുഴയുന്നു ഞാനേകനായ് ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ അതിധീര യോദ്ധാക്കൾ നമ്മളെല്ലാം ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും ഒളിക്കാം പടവെട്ടി മരിച്ചു പോകാം (2) പ്രതിബന്ധമെല്ലാം (2) എനിക്കാത്മശക്തി പൊരുതുന്നു ഞാനേകനായ് (ഈ ജീവിതമൊരു...) അതിശക്ത കല്പാന്ത പ്രളയം കഴിഞ്ഞുള്ള മൃതഭൂമി പോലെയീ മനുഷ്യ ജന്മം സ്വാർഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം (2) ഒരു രാഗവർണ്ണം (2) മണ്ണിൽ രചിക്കാൻ പണിയുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)

Published by the catalogue editor. Rights remain with the original creators.