1977 · song 4

Raasaleela

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

രാസലീല ആ... രാസലീല ആ... രതി മന്മഥലീല ആ... മൃദുലവികാരം പുളകം ചൂടും മദനോത്സവ വേള ആ... (രാസലീല..)   കടിഞ്ഞാണൂരിയ ഹൃദയാഭിലാഷങ്ങൾ മേച്ചിൽപ്പുറം തേടി വന്നൂ ആ.. പകർന്നാൽ തീരാത്ത മധുരാനുഭൂതികൾ മുന്തിരിച്ചാറിനായ് വന്നൂ ആ.. ദാഹം അടങ്ങാത്ത ദാഹം ആ..ആ.. ദാഹം അടങ്ങാത്ത ദാഹം  (രാസലീല..)   ചിറകുവിടർത്തുന്ന മോഹവിഹംഗങ്ങൾ ചിന്തയ്ക്കു മേലേ പറന്നൂ (2) ഹൃദയത്തുടിപ്പിന്റെ താളലയങ്ങളിൽ ഈ വിശ്വമാകെയലിഞ്ഞൂ ആ.. മോഹം അടങ്ങാത്ത മോഹം ആ. .മോഹം അടങ്ങാത്ത മോഹം (രാസലീല..)

Published by the catalogue editor. Rights remain with the original creators.