1977 · song 3

Thaalappoliyode

Credits

Singer
KJ Yesudas
Lyricist
KH Khan Sahib
Composer
MK Arjunan

Lyrics

താലപ്പൊലിയോടെ നീയണഞ്ഞു നീലമിഴിയുമായ് ആത്മസഖീ ചന്തമുതിരും നിന്‍ മേനിയതില്‍ ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ...) സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു തങ്കക്കിനാവിന്റെ പൂവനത്തില്‍ തങ്കമെനിക്കു വിരുന്നൊരുക്കി തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ...) വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ് ഒടുവില്‍നീയെത്തി മണിയറയില്‍ ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു താരുണ്യദാഹത്തിന്‍ തേന്‍ നുകരും താരുണ്യദാഹത്തിന്‍ തേന്‍ നുകരും (താലപ്പൊലിയോടെ....)

Published by the catalogue editor. Rights remain with the original creators.