1977 · song 6

Sundara Swapname

Credits

Singer
KJ Yesudas P Leela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറീ രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ) താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ പൗര്‍ണമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

Published by the catalogue editor. Rights remain with the original creators.