1977 · song 4

Kanneerin Mazhayathum

From Dweepu

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും ഖബറിന്നടിയിലും കാത്തിരിക്കും -ഞാന്‍ കാത്തിരിക്കും (കണ്ണീരിൻ...) കാലച്ചെറുപ്പത്തിലെ കളിയാടും നാള്‍മുതലേ കരളില്‍ ഞാന്‍ സൂക്ഷിച്ചൊരാ മോഹം (2) വിടരുന്നതിന്‍ മുന്‍പേ വിധിയുടെ കൈകളില്‍ വിളയാട്ടുപമ്പരമായി -വിളയാട്ടുപമ്പരമായി (കണ്ണീരിൻ...) ഇളകിമറിയുന്ന കല്ലോലമാലയിലെ ഇടറുന്നു താമരത്തോണി (2) പൊലിയില്ല നീയെന്റെ കരളില്‍ കൊളുത്തിയ സ്നേഹത്തിന്‍ കൈത്തിരിനാളം -സ്നേഹത്തിന്‍ കൈത്തിരിനാളം (കണ്ണീരിൻ...)

Published by the catalogue editor. Rights remain with the original creators.