1977 · song 2
Allithaamara Mizhiyaale
Credits
- Singer
-
P Jayachandran
- Lyricist
- Yusufali Kecheri
- Composer
-
MS Baburaj
Lyrics
അല്ലിത്താമര മിഴിയാളെ .. എൻ
പുള്ളി പൂങ്കുയിൽ മൊഴിയാളെ
മുത്തെ നിന്നുടെ ചുണ്ടത്താരീ
മുന്തിരി വിളയിച്ചു.. പുത്തൻ
മുന്തിരി വിളയിച്ചൂ..
(അല്ലിതാമര)
കടലിൻ നീലിമ മുഴുവനിതെങ്ങനെ
കടമിഴിയിതളിലൊതുങ്ങി നിൻ
കടമിഴിയിതളിലൊതുങ്ങി(കടലിൻ)
പുതുമഴവില്ലിന് വളരൊളി എങ്ങനെ
പൂങ്കവിളിണയിലിണങ്ങി.. നിൻ
പൂങ്കവിളിണയിലിണങ്ങി
(അല്ലിതാമര)
പാലും തേനും കനിയുന്നു സഖി
പവിഴചുണ്ടുകൾ വിടരുമ്പോൾ
നിൻ പവിഴ ചുണ്ടുകൾ വിടരുമ്പോൾ (പാലും)
അടിമുടി പുളകം വിരിയുന്നു സഖി
അരികിൽ നിന്നെ കാണുമ്പോൾ
എൻ അരികിൽ നിന്നെ കാണുമ്പോൾ
(അല്ലിതാമര)
Published by the catalogue editor. Rights remain with the original creators.