1977 · song 4

Manassinte Thaalukalkkidayil

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Shyam

Lyrics

കൃഷ്ണാ ഗോപീമനോ... മോഹനാ.... മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍പ്പീലിയൊളിച്ചുവച്ചൂ... പലരും മോഹിച്ചു പലരും ചോദിച്ചു ഒടുവില്‍ നിന്മുടിയില്‍ ഞാന്‍ ചൂടിച്ചു മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു.. എന്റെ വസന്ത വനവേണുഗാനങ്ങള്‍ എല്ലാം നിനക്കുഞാന്‍ നേദിപ്പൂ നിന്റെയനശ്വരഗാനയമുനയില്‍ നിന്റെയനശ്വരഗാനയമുനയില്‍ നിന്നൊരു ബിന്ദുഞാന്‍ യാചിച്ചു നിന്നോടു യാചിച്ചൂ... മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു.. എന്റെ വനജ്യോത്സ്ന ചൂടിയമുത്തുകള്‍ എല്ലാം നിനക്കുഞാന്‍ കോര്‍ത്തുതന്നൂ നിന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി നിന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി- പൊന്മുത്തിനായി ഞാന്‍ യാചിച്ചൂ നിന്നോടു യാചിച്ചൂ.... മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍പ്പീലിയൊളിച്ചുവച്ചൂ... പലരും മോഹിച്ചു പലരും ചോദിച്ചു ഒടുവില്‍ നിന്മുടിയില്‍ ഞാന്‍ ചൂടിച്ചു

Published by the catalogue editor. Rights remain with the original creators.