1977 · song 4

Kshethra Manikalo

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ക്ഷേത്ര മണികളോ പ്രകൃതിയോ ഭവതിയോ ആദ്യമുഷസ്സിലുണർന്നൂ ? (ക്ഷേത്ര..) തുലാങ്കനേ തുലാങ്കനേ സൂര്യകിരണമോ നിൻതിരുമിഴിയോ സ്വർണവിളക്കു വച്ചൂ ? ക്ഷേത്ര മണികളോ ? കുളിച്ചും തൊഴുതും പ്രദക്ഷിണം വച്ചും കുങ്കുമ തിലകമണിഞ്ഞും മുടിയിൽ പനിനീർ പൂവുമായ്‌ വരുന്നതു മുകിലൊ കുടുംബിനി നീയൊ? നിനക്കായ്‌ അകിടു ചുരത്തീ (2) നന്ദിനിപശുക്കൾ ദൂരത്തെ മലകൾ മലകൾ മലകൾ ക്ഷേത്ര മണികളോ പ്രക്രിതിയൊ ഭവതിയോ ആദ്യമുഷസ്സിലുണർന്നൂ ? വെളിച്ചം നടക്കും വീഥിയിലൂടെ വെളുത്ത പ്രാവിനെ പോലെ മുഖശ്രീ പ്രസാദം തൂകിവരുന്നതു പകലോ സുമംഗലി നീയോ? പടിഞ്ഞാറെരിഞ്ഞൂ.. പടിഞ്ഞാറെരിഞ്ഞൂ കെടുന്നൊരു സന്ധ്യക്കു വിടർന്നു നിൻ കയ്യിൽ ദീപം ദീപം ദീപം

Published by the catalogue editor. Rights remain with the original creators.