Anthardaaham poster

1977 · song 4

Sraavanappulari Vannu

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ശ്രാവണപ്പുലരി വന്നു ഒരു താമരപ്പൂവു തന്നു ചുണ്ടോടടുപ്പിച്ച നേരം അതു ചെണ്ടല്ല മുഖമാണെന്നറിഞ്ഞു (ശ്രാവണ...) ആദ്യത്തെ ചുംബനത്തിൻ ഈണം അനുരാഗ പൂന്തേനാം നാണം എത്ര മനോഹരം എത്ര ചേതോഹരം എത്ര ചേതോഹരം ( ചാമര തെന്നൽ വന്നു ഒരു രാമച്ച വിശറി തന്നു മാറത്തു വീശിയ നേരം അതു മായാത്ത കുളിരാണെന്നറിഞ്ഞു (ശ്രാവണ..) ആദ്യത്തെ ലയനത്തിൻ താളം അഭിലാഷപൊന്നാറ്റിനോളം എത്ര മനോഹരം എത്ര ചേതോഹരം എത്ര ചേതോഹരം രാഗിണി സന്ധ്യ വന്നു ഒരു താരക മാല തന്നു മാറത്തു ചാർത്തിയ നേരം അതു മാദകമണിയാണെന്നറിഞ്ഞു (ശ്രാവണ...)

Published by the catalogue editor. Rights remain with the original creators.