1977 · song 2
Januvari Raavil
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
ജനുവരി രാവിൽ എൻ മലർ വനിയിൽ
വിടരൂ സോമലതേ
പുൽകി പടരൂ പ്രേമലതേ (2)
നവരാത്രി ലില്ലികൾ
മുഖം പൊത്തി നിൽക്കുന്ന
ലാവണ്യ നവരംഗനടയിൽ
ഏകദീപികയെന്ന പോൽ തെളിയൂ
എനിക്കായ് പ്രഭ ചൊരിയൂ
ഒരു നിശ്ശബ്ദ സ്മരണയായെന്നും
ഓമനിക്കാൻ എനിക്കോമനിക്കാൻ (ജനുവരി..)
മദനവികാരങ്ങൾ
മദം പൊട്ടിയുണരുമെൻ മനസ്സിലെ
മലർമെത്ത വിരിയിൻ
രാഗമാലിക തെന്നലായൊഴുകൂ
രാവിന്റെ താളമാകൂ
ഒരു വസന്ത സ്മരണയായെന്നും
ഓമനിക്കാൻ എനിക്കോമനിക്കാൻ (ജനുവരി..)
Published by the catalogue editor. Rights remain with the original creators.